ചങ്ങനാശേരി : അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് വനിതാസ്വാശ്രയ സംഗമം 7 ന് രാവിലെ 9.30 മുതൽ കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം ബിന്ദു എം.തോമസ് ഉദ്ഘാടനം ചെയ്യും. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു അദ്ധ്യക്ഷത വഹിക്കും. ജേക്കബ് ജോബ് മുഖ്യപ്രഭാഷണം നടത്തും. സി.ബി.ആർ. പദ്ധതി ഉദ്ഘാടനം നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജകുമാരി നിർവഹിക്കും. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, ഫാ. എബ്രഹാം വെട്ടുവയലിൽ എന്നിവർ പ്രസംഗിക്കും. ഓലമെടച്ചിൽ, തെങ്ങുകയറ്റം, ചവിട്ടിനിർമ്മാണം, തേങ്ങാ പൊതിക്കൽ എന്നീ മത്സരങ്ങളും നടക്കും.