മുക്കൂട്ടുതറ : മുട്ടപ്പള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ 7 വരെ നടക്കും. പുലർച്ചെ 5.30ന് അഭിഷേകം, 5.45 ന് ഗണപതിഹോമം, 7 ന് വിശേഷാൽ പൂജ, വഴിപാട്. 8 ന് ഭാഗവത പാരായണം, 10.30 ന് ദീപാരാധന, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ. തുടർന്നുള്ള ദിവസങ്ങളിലും ക്ഷേത്രച്ചടങ്ങുകൾ നടക്കുമെന്ന് പ്രസിഡന്റ് രാജനാചാരി, സെക്രട്ടറി വി.പി.കുട്ടപ്പൻ എന്നിവർ അറിയിച്ചു.