കോട്ടയം: കാണക്കാരിയിൽ നിന്നു കാണാതായ മൂന്നു സ്‌കൂൾ വിദ്യാർത്ഥികളെ ചേർത്തല അർത്തുങ്കലിൽ കണ്ടെത്തി. തിങ്കളാഴ്‌ച പരീക്ഷയ്‌ക്കു ശേഷമാണ് ഇവർ സ്‌കൂളിൽ നിന്ന് മുങ്ങിയത്. തുടർന്ന് വൈകിട്ട് നാലു മണിയോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇവരിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. രാത്രി തന്നെ ഇവരെ വീടുകളിൽ എത്തിച്ചു. കുട്ടികൾക്ക് കൗൺസലിംഗ് നൽകും.