വെള്ളിലാപ്പിളളി : സെന്റ് ജോസഫ്‌സ് യു.പി സ്‌കൂൾ വാർഷികാഘോഷവും അദ്ധ്യാപക-രക്ഷാകർത്തൃ മാതൃസംഗമവും 5,6,7 തീയതികളിൽ നടക്കും. നാളെ രാവിലെ 9.45 ന് മദർ സുപ്പീരിയർ സിസ്റ്റർ റോസ് സെബാസ്റ്റ്യൻ പതാക ഉയർത്തും. 2 ന് നടക്കുന്ന പൊതുസമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. രാമപുരം എ.ഇ.ഒ എൻ.രമാദേവി മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് മെമ്പർ ഷൈനി സന്തോഷ്, സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിക്കും. 3.30 മുതൽ മജീഷ്യൻ കണ്ണൻമോൻ അവതരിപ്പിക്കുന്ന 'വിസ്മയോത്സവം 2020 ' അരങ്ങേറും. 6 ന് രാവിലെ 9.30 മുതൽ യു.പി വിഭാഗം കുട്ടികളുടെയും, 7 ന് രാവിലെ 9.30 മുതൽ എൽ.പി വിഭാഗം കുട്ടികളുടെയും കലാപരിപാടികൾ നടക്കും.