പാലാ : രാമപുരം ശ്രീരാമസ്വാമി ക്ഷേത്രോത്സവത്തിന് 13 ന് രാത്രി 8 ന് തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി , മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. 8.15 ന് തായമ്പക, തുടർന്ന് അത്താഴമൂട്ട്. 14 ന് രാവിലെ 9 മുതൽ ശ്രീബലി എഴുന്നള്ളത്ത്. 10 ന് ഉത്സവബലി, 1 ന് പ്രസാദമൂട്ട്, രാത്രി 7ന് പത്മനാഭ ാരാർ സ്മൃതി പുരസ്‌കാര സമർപ്പണവും, പത്മനാഭമാരാർ സ്മാരക ക്ഷേത്ര വാദ്യകലാ പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. 7.30 ന് നൃത്ത മഞ്ജരി, 9 ന് കൊടിക്കീഴിൽ വിളക്ക്. 15 ന് രാവിലെ 10 മുതൽ ഉത്സവബലി, രാത്രി 7ന് തിരുവാതിരകളി, 7.30ന് കഥകളിപ്പദകച്ചേരി, 9 ന് വിളക്ക്. 16 ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം,1 ന് പ്രസാദമൂട്ട്, രാത്രി 7ന് നാമജപ ലഹരി, 9 ന് വിളക്ക്. 17 ന് രാവിലെ 10ന് ഉത്സവബലി . വൈകിട്ട് 4 ന് കാരനാട്ട് മനയിൽ ഇറക്കി പൂജ, രാത്രി 7 ന് സമ്പ്രദായ ഭജന, 9 ന് വിളക്ക്. 18 ന് ഉച്ചയ്ക്ക് 12.30 മുതൽ ഉത്സവബലി ദർശനം. രാത്രി 7ന് സംഗീതച്ചേരി, 9 ന് വിളക്ക്. 19 ന് രാവിലെ 9 ന് ശ്രീബലി എഴുന്നള്ളത്ത്. 12.30 ന് ഉത്സവബലി ദർശനം .രാത്രി 7 ന് ഭരതനാട്യം.8 മുതൽ മേജർ സെറ്റ് കഥകളി. 12ന് പള്ളിവേട്ട വിളക്ക്. 20 ന് രാവിലെ 9 ന് ശ്രീബലി എഴുന്നള്ളത്ത്, 1 മുതൽ ആറാട്ട് സദ്യ.തുടർന്ന് അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലേക്ക് ആറാട്ടുപുറപ്പാട്, ആറാട്ട്. രാത്രി 8 ന് ആറാട്ടെതിരേൽപ്പ്. 12.30ന് ആറാട്ട് വിളക്ക്, വലിയ കാണിക്ക, കൊടിയിറക്ക്.