പാലാ : കേരളസ്‌റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ സമ്മേളനം പാലായിൽ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.സുദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ.ദേവരാജൻ സംഘടനാ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി ഒ.എം.ജോൺ റിപ്പോർട്ടും, ട്രഷറർ ടി.എസ്.സുശീല കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.ടി.ജോസഫ് (പ്രസിഡന്റ്), ഒ.എം. ജോൺ (സെക്രട്ടറി), ടി.എസ്. സുശീല (ട്രഷറർ), ഒ.ജി.സുരേന്ദ്രൻ, കെ.വി.നിത്യാനന്ദറാവു, വി.കെ. കമലമ്മ, ജോസ് കെ. തോമസ് (വൈസ് പ്രസിഡന്റുമാർ), പി.ജി. സുരേന്ദ്രൻ, ഗിരിജ, സുനിൽ ഫ്രാൻസീസ് ((ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. കെ.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ രോഗികൾക്കുള്ള 2ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ടി.ശിവൻകുട്ടി, ട്രഷറർ സി.അമ്മിണി, പി.എൻ.പ്രഭാകരൻ, ശിവരാമൻ ചെട്ടിയാർ, എം.കെ. രാധാമണിയമ്മ, ഒ.എം. ജോൺ എന്നിവർ പ്രസംഗിച്ചു.