അയ്മനം : അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ സമ്മേളനം 8 ന് ഉച്ചകഴിഞ്ഞ് 2.30 ന് ലൈബ്രറി ഹാളിൽ ചേരും. ജില്ലാ ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം എ.കെ.ജോസഫ് ഉദ്ഘാടനം ചെയ്യും. കവി നയനൻ നന്ദിയോട് അദ്ധ്യക്ഷനാകും. ലൈബ്രറി ജോ.സെക്രട്ടറി ഈ.ആർ. അപ്പുക്കുട്ടൻ നായർ സ്വാഗതവും, കവി ഗിരിജൻ ആചാരി നന്ദിയും പറയും. 4 ന് ചേരുന്ന ഭരണഘടന സംരക്ഷണ സദസ് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെ.കെ. ഭാനു അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ, കുടമാളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിക്കും. പരസ്പരം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് സ്വാഗതവും, ലൈബ്രറി കമ്മിറ്റി അംഗം എം.കെ.രാജൻ നന്ദിയും പറയും.