kob-adv-p-m-michael-ponk

പൊൻകുന്നം: നടയ്ക്കൽ അഡ്വ.പിഎം.മൈക്കിൾ(92) നിര്യാതനായി. കാഞ്ഞിരപ്പള്ളി ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: എൽസി സിറിയക്ക്(റിട്ട.പ്രഥമാദ്ധ്യാപിക, ഗവ.ഹൈസ്‌കൂൾ, കാഞ്ഞിരപ്പള്ളി) പാലാ ഓടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് മൈക്കിൾ (റിട്ട.കെ.എസ്.ആർ.ടി.സി.ഉദ്യോഗസ്ഥൻ), ആഷാ അലക്‌സ്(അദ്ധ്യാപിക, ഏദൻ പബ്‌ളിക് സ്‌കൂൾ, വാഴൂർ), പരേതയായ ജാസ്മിൻ ജോ. മരുമക്കൾ: ജോ റോഡ്രിഗ്‌സ്, കൊല്ലംവേലിയത്ത്, ഞാറക്കൽ(ഡി.ജി.എം., നെയ്‌വേലി ലിഗ്‌നൈറ്റ്‌സ്), അലക്‌സ് സെബാസ്റ്റ്യൻ, കാരാട്ടില്ലം, മുണ്ടക്കയം(മാനേജർ, മിൽമ, ഇടപ്പള്ളി). സംസ്‌കാരം ഇന്ന് 3 ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമത്തേരിയിൽ.