kob-saju-jpg

വൈക്കം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. തലയാഴം ഉല്ലല പള്ളിത്തറയിൽ (പുളിന്തറപടി) മാത്യുവിന്റെ മകൻ ആന്റണി ( സാജു, 39) ആണ് മരിച്ചത്.കഴിഞ്ഞ 29ന് രാത്രി 10.30 ഓടെ ഉല്ലലകാളിശ്വരം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇയാൾ ഇന്നലെ ഉച്ചയോടെ മരിച്ചു.വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഉല്ലല റോസ്പുരംപള്ളി സെമിത്തേരിയിൽ. ഭാര്യ: അനു (ആലപ്പുഴ വേണാട് വീട്ടിൽ കുടുംബാംഗം). മക്കൾ: ഡിയോൺ, ഡെയിൻ, ഡെയിന. മാതാവ് തെയ്യാമ്മ.