ഞീഴൂർ : എസ്.എൻ.ഡി.പി യോഗം 124 -ാം നമ്പർ ശാഖയിലെ കുംഭപ്പൂയ മഹോത്സവവും വിശ്വഭാരതി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വാർഷികവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇന്ന് രാവിലെ 8 ന് ശാഖാ ചെയർമാൻ എം.വി കൃഷ്‌ണൻകുട്ടി പതാക ഉയർത്തും. സ്‌കൂൾ വാർഷികാഘോഷം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരിൽ ഉദ്ഘാടനം ചെയ്യും. എം.വി കൃഷ്‌ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ സി.എം ബാബു അവാർഡ് ദാനം നിർവഹിക്കും. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ കൺവീനർ പി.ബി പുഷ്‌പാംഗദൻ സ്വാഗതം പറയും. നാളെ രാവിലെ 5.30 ന് പ്രഭാതഭേരി. 6.30 ന് ദീപാരാധന, ഗുരുപൂജ, പുഷ്‌പാഞ്ജലി. 7 ന് വനിതാസംഘത്തിന്റെയും കുമാരിസംഘത്തിന്റെയും നേതൃത്വത്തിലുള്ള കലാപരിപാടികൾ. 7.15 ന് മോഹിനിയാട്ടം, വനിതാസംഘം സംസ്ഥാന കമ്മിറ്റിയംഗം കോമളം വിജയൻ ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ഉത്സവ സന്ദേശം നൽകും. 6.30 ന് ഘോഷയാത്ര വരവേൽപ്പ്. 7 ന് ഗുരുപൂജ, പുഷ്‌പാഞ്ജലി. രാത്രി 8.30 ന് നാടകം.