വൈക്കം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖാന്തിരം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ വൈക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും റവന്യു, പഞ്ചായത്ത് വകുപ്പുകളിൽ ജോലി ഭാരത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ സ്മാരകഹാളിൽ ചേർന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വി ഉദയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സുദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.ആർ രഘുദാസ്, സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ്, ജില്ലാ പ്രസിഡന്റ് പ്രകാശ് എൻ. കങ്ങഴ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുരേഷ്, ടി.എസ് സുരേഷ് ബാബു, എൻ.കെ രതീഷ് കുമാർ, പി.ഡി മനോജ്, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വി.എസ്. ജോഷി, പ്രീതി പ്രഹ്‌ളാദ്, എ.ഡി അജീഷ്, കെ.പി ദേവസ്യ, കെ.എം റജിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷീല ഇബ്രാഹിം (പ്രസിഡന്റ്), പി.ബി സാജൻ, കെ.എം ഷാജഹാൻ, മനോജ് മുകുന്ദൻ (വൈസ് പ്രസിഡന്റുമാർ), എം.രാംദാസ് (സെക്രട്ടറി), പി.ആർ. ശ്യാംരാജ്, എം.അജീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), കെ.വി ഉദയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.