thalpoli-jpg

വൈക്കം: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം വടയാർ 915 ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെയും 658 ാം നമ്പർ വടക്കുംഭാഗം വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി.
ഇളങ്കാവ് ക്ഷേത്രത്തിലെ രണ്ടാം ഉത്സവദിവസം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. പൊട്ടൻചിറ അറക്കൽ ദേവീക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം താലപ്പൊലി ഇളങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കൃഷ്ണൻ നമ്പൂതിരി പൂജകൾക്ക് കാർമികത്വം വഹിച്ചു. വാദ്യമേളങ്ങൾ, പട്ടുകുടകൾ എന്നിവ ഭംഗി പകർന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം താലങ്ങൾ ക്ഷേത്ര നടയിൽ സമർപ്പിച്ചു. കരയോഗം പ്രസിഡന്റ് എം. അനിൽകുമാർ, സെക്രട്ടറി രാധാകൃഷ്ണൻ നായർ, വിജയഗോപാലൻ നായർ, എസ്. വി. സുരേഷ് കുമാർ, വനിതാ സമാജം പ്രസിഡന്റ് വിലാസിനി അമ്മ, സെക്രട്ടറി വിജയകുമാരി, സുശീല, ശ്രീദേവി, സതി സന്തോഷ് എന്നിവർ നേതൃത്വം നൽകി.