വൈക്കം: എസ്. എൻ. ഡി. പി. യോഗം ഉദയനാപുരം പടിഞ്ഞാറെമുറി 131 ാം നമ്പർ ശാഖയുടെ വല്യാറ ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ക്ഷേത്രം മേൽശാന്തി ഉല്ലല കണ്ണൻ ശാന്തി സഹകാർമ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയർ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു മുന്നോടിയായി ഉച്ചയ്ക്ക് അന്നദാനം നടത്തി. രാത്രി 10.30 ന് വിളക്കിനെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം പ്രസിഡന്റ് പി. ആർ. സദാനന്ദൻ, വൈസ് പ്രസിഡന്റ് ഷിബു പുളിക്കശ്ശേരിയിൽ, സെക്രട്ടറി കെ. രമേശൻ വേനാതുരുത്തിൽ, ബാബു പുളുക്കിയിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്. ജി. ഷൈൻ, സെക്രട്ടറി കെ. ആർ. രതീഷ്, വനിതാ സംഘം പ്രസിഡന്റ് ബേബി എട്ടുകണ്ടത്തിൽ, സെക്രട്ടറി ഷീബ ബാബു എന്നിവർ നേതൃത്വം നൽകി. 4 ന് രാവിലെ 8.30 ന് ശ്രീബലി, വൈകിട്ട് 6.30 ന് താലപ്പൊലി, 5 ന് രാവിലെ 8.30 ന് ശ്രീബലി, 1.00 ന് അന്നദാനം, കുംഭകുടം വരവ്, 8 ന് രാവിലെ 6.00 ന് മകം തൊഴൽ, 12.00 ന് അന്നദാനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 8.00 ന് ദേശതാലപ്പൊലി, 12.00 ന് പള്ളിവേട്ട, വിളക്കിനെഴുള്ളിപ്പ്, 9 ന് ഉച്ചയ്ക്ക് 12.00 ന് സമൂഹ അന്നദാനം, വൈകിട്ട് 5.00 ന് കാഴ്ചശ്രീബലി, 9.00 ന് ആറാട്ട് പുറപ്പാട്, 11.00 ന് ആറാട്ട് എതിരേൽപ്പ്, വലിയകാണിക്ക എന്നിവ നടക്കും.