തലയോലപ്പറമ്പ്: വെള്ളൂർ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിലെ പാന മഹോത്സവം 6ന് ആരംഭിച്ച് 9ന് സമാപിക്കും. കെ.ഡി.പത്മനാഭൻ നമ്പൂതിരി കാരികുന്നത്ത് ഇല്ലത്തിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 6ന് പുലർച്ചെ 4ന് ആകാശ വിസ്മയം, 7ന് പുരാണ പാരായണം, രാത്രി 7ന് അരിയേറ് എഴുന്നള്ളിപ്പ്, 9ന് അരിയേറ് എഴുന്നള്ളിപ്പ് വരവേൽപ്പ്, 7ന് രാവിലെ 9ന് നാരായണീയ പാരായണം, 12ന് ചെറിയ പാന, ഉച്ചയ്ക്ക് 1ന് പാന കഞ്ഞി, 2.30ന് ഉരുതുള്ളൽ, വൈകിട്ട് 4ന് ആലിൻചുവട് വൈപ്പിലേക്ക് പാന എഴുന്നള്ളിപ്പ്, 7.10ന് നൃത്തനൃത്യങ്ങൾ, 8ന് തിരുവാതിര, 9ന് ഭജൻസ്, 11ന് മുടിയേറ്റ്, 8ന് രാവിലെ 10ന് കലശപൂജ തന്ത്രി മനയത്താറ്റില്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും, 12ന് മകം തൊഴൽ, ഉച്ചയ്ക്ക്1ന് വലിയ പാന, 2.30ന് ഉരുതുള്ളൽ, 4ന് പാന എഴുന്നള്ളിപ്പ്, 7.30ന് തിരുവാതിര, 8ന് സംഗീതക്കച്ചേരി 9.30ന് തെയ്യം. 9ന് രാവിലെ 7ന് പുരാണ പാരായണം, ഉച്ചയ്ക്ക്1ന് പാനപ്പുര ഗുരുതി, അന്നദാനം, രാത്രി 7.30ന് തിരുവാതിര, 8ന് ദേശ താലപ്പൊലി, 8.30ന് പൂരം താലപ്പൊലി, 9.30ന് ഗാനമേള ആൻഡ് നാടൻപാട്ട്, 11.30ന് ഗരുഡൻ തൂക്കം, നടതൂക്കം എന്നിവയാണ് പ്രധാന പരിപാടികൾ.