അമയന്നൂർ: അമയന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 14വരെ നടക്കും. രാവിലെ 5ന് ഗണപതിഹോമം, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് സാംസ്കാരിക സമ്മേളനം. 8ന് 8.30നും മദ്ധ്യേ തരണനല്ലൂർ പദ്മനാഭൻ നമ്പൂതിരിയുടേയും തേവണംകോട് നാരായണൻ നമ്പൂതിരിയുടേയും മേൽശാന്തി ജയദേവൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ആകാശ വിസ്മയം. രാത്രി 9ന് നാടകം. ആറിന് പതിവ് ചടങ്ങുകൾ. രാവിലെ 10ന് ഉത്സവബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി ഏഴിന് തിരുവാതിര, എട്ടിന് പാഠകം, 9ന് കൊടിക്കീഴിൽ വിളക്ക്. ഏഴിന് രാത്രി എട്ടിന് കളരിപ്പയറ്റ് പ്രദർശനം. എട്ടിന് രാത്രി 7.30ന് നൃത്തസന്ധ്യ, തുടർന്ന് കഥകളി. ഒമ്പതിന് രാത്രി ഏഴിന് ഗീതവാദ്യ സംഗീത സമ്വനയം. പത്തിന് രാത്രി ഏഴിന് ചാക്യാർകൂത്ത്, 11ന് രാത്രി ഏഴിന് സോപാനസംഗീതം, ഒമ്പതിന് നാടകം. 12ന് രാത്രി 9ന് വലിയ വിളക്ക്, വലിയകാണിക്ക. വൈകിട്ട് ഏഴിന് മാനസ ജപലഹരി. 13ന് വൈകിട്ട് അറിന് വേല. തുടർന്ന് താലപ്പൊലി. രാത്രി ഒന്നിന് പള്ളിവേട്ട, എഴുന്നള്ളിപ്പ്, പള്ളിനായാട്ട്. 14ന് ആറാട്ട്. 11ന് ആറാട്ട് സദ്യ. ഉച്ചയ്ക്ക് രണ്ടിന് ആറാട്ടുബലി. രാത്രി 11ന് നൃത്തനാടകം.