പാലാ: നെച്ചിപ്പുഴൂർ ഇളപാെഴുത് ദേവീക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. മൂന്നാം ഉത്സവമായ ഇന്ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8ന് ക്ഷേത്രത്തിൽ താലപ്പൊലി എതിരേൽപ്പ്, 10ന് കോട്ടപ്പാട്ട് പതിയുണർത്തൽ, 12ന് ആറാട്ട്. നാളെ രാവിലെ 9ന് മുടിവിളക്ക് വഴിപാട്, ഉച്ചക്ക് 12ന് പ്രസാദമൂട്ട്, 1ന് ആറാട്ട് പുറപ്പാട്, 1.30ന് കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ, 2ന് ഉച്ചകല്പന, വൈകിട്ട് 3ന് അരിയേറ് വഴിപാട്.