പാലാ: മുത്തോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിസ്‌മോൾ തോമസ് തൽസ്ഥാനം രാജിവെച്ചു. കോൺഗ്രസ് പ്രതിനിധിയായിരുന്നു. യു.ഡി.എഫിലെ മുൻ ധാരണപ്രകാരമാണ് രാജി. ആറു മാസം മുമ്പാണ് ജിസ്മോളെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. കേരളാ കോൺഗ്രസ് (എം) സ്വതന്ത്ര സന്ധ്യ. ജി. നായരാവും യു.ഡി.എഫിലെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി.