കോട്ടയം: തപസ്യ കലാസാഹിത്യ വേദി സമ്പൂർണ്ണ ജില്ലാസമിതി യോഗം ഞായറാഴ്ച രാവിലെ 9.30 മുതൽ തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ നടക്കും .

ജില്ലാ, മേഖലാ, സംസ്‌ഥാന നേതാക്കൾ പങ്കെടുക്കും. സംസ്‌ഥാന സർക്കാർ ഹൃസ്വ ചിത്ര ചലച്ചിത്ര മേളയിൽ കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'കപാലിക്കൂത്ത്" പ്രദർശനവും അവലോകനവും ഉച്ചക്ക് 12 ന് നടക്കും. മുഖ്യകഥാപാത്രമായി അഭിനയിച്ച തപസ്യ ജില്ലാ വൈസ് പ്രസിഡന്റ് പൊതിയിൽ നാരായണ ചാക്യാർക്കും സംവിധായകൻ ജോജോ തോമസിനും ആദരവ് നൽകും.