കോട്ടയം : കേരള എൻ.ജി.ഒ അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'ജ്വലിക" നാളെ ഉച്ചയ്ക്ക് 2 മണി മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിൽ നടക്കും. രണ്ട് മണിക്ക് വനിതാ റാലി, തുടർന്ന് തെരുവ് നാടകം, സമ്മേളനം, കലാപരിപാടികൾ എന്നിവ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.ആർ. സോന , അസോസിയേഷൻ സംസ്ഥാന വനിതാ ഫോറം കൺവീനർ കെ. അസ്മ എന്നിവർ പ്രസംഗിക്കും. ടി.ആർ. പുഷ്പ , ഷീജാബീവി പി.എച്ച്, ത്രേസ്യാമ്മ മാത്യു, സ്മിതാ രവി, ടി.പി. ഗംഗാദേവി, സൗമ്യ എസ്.പി, സെലിൻ മാത്യു എന്നിവർ നേതൃത്വം നൽകും.