ചങ്ങനാശേരി: കോട്ടമുറി പുതുജീവന്‍ ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. അതേസമയം സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ട് പായിപ്പാട് പഞ്ചായത്തിലേക്ക് ആരോഗ്യ വകുപ്പ് കത്തയച്ചു. എന്നാൽ തങ്ങൾ ലൈസന്‍സ് നല്കാത്ത ഒരു സ്ഥാപനത്തിന് സ്‌റ്റോപ്പ് മെമ്മോ നല്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. നിയമവശങ്ങൾ പരിശോധിച്ചശേഷം ആരോഗ്യവകുപ്പിന് കത്ത് തിരിച്ചയക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ബിനു പറഞ്ഞു.