കൊടുങ്ങൂർ:വാഴൂർ ഗ്രാമപഞ്ചായത്തിലെ മികവു തെളിയിച്ച ജനപ്രതിനിധികളെ എൽ.ഡി.എഫിന്റേയും പൗരാവലിയുടെയും നേതൃത്വത്തിൽ ആദരിക്കും.സംസ്ഥാന സർക്കാരിന്റെ വേറിട്ട പ്രതിഭാ പുരസ്‌കാര ജേതാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് .പുഷ്‌കലാദേവി, മികച്ച ഗ്രാമപഞ്ചായത്തംഗത്തിനുള്ള രാജീവ് ഗാന്ധി പുരസ്‌കാരം ലഭിച്ച വി.പി. റെജി, പഞ്ചായത്തംഗം എന്ന നിലയിൽ 25 വർഷം പൂർത്തീകരിച്ച തങ്കമ്മ അലക്‌സ് എന്നിവർക്കാണ് ആദരവ്. 7ന് ഉച്ചകഴിഞ്ഞ്3ന് വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി അഡ്വ.കെ സുരേഷ് കുറുപ്പ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വാവച്ചൻ വാഴൂർ അദ്ധ്യക്ഷനാകും. സി.പി.ഐ. ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ആർ നരേന്ദ്രനാഥ്, അഡ്വ. ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, അഡ്വ. എം.എ. ഷാജി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.