കോട്ടയം: കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് (കെ.എസ്.ടി.എഫ്) സംസ്ഥാന സമ്മേളനം 12,13,14 തീയതികളിൽ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഫ്രാൻസിസ് ജോർജ്, അഡ്വ.കെ സുരേഷ് കുറുപ്പ് എം.എൽ.എ, വി.എൻ വാസവൻ, കെ.സി. ജോസഫ്, പി.സി. ജോസഫ്, അഡ്വ. ആന്റണി രാജു, ഡോ. സി.ടി. അരവിന്ദ കുമാർ, ഫാ. ജയിംസ് മുല്ലശേരി എന്നിവർ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘത്തിന്റെ ഉദ്ഘാടനം ഡോ. കെ.സി. ജോസഫ് നിർവഹിച്ചു. മാത്യൂസ് ജോർജ്, എം.കെ. ബിജു, പി.എം. മുഹമ്മദാലി, സാബു കുര്യൻ, ജോസഫ് ടി. മാത്യു, ജോർജ് സെബാസ്റ്റ്യൻ, ടി.എം. ജോസഫ്, സിജു മാമ്മച്ചൻ, സഞ്ജിത്ത് പി. ജോസ്, ജയിംസ് സേവ്യർ, ജെബി ജോസഫ്, മനു ജോസഫ്, റെജി ചാക്കോ എന്നിവർ പങ്കെടുത്തു.