അടിമാലി. മാങ്കുളം വില്ലേജ് ഓഫീസിന്റെ ജനാല ചില്ലുകൾ അടച്ചു തകർത്ത സംഭവത്തിൽ അഞ്ച്പേർ അറസ്റ്റിൽ .പെരുമ്പൻ കുത്ത് പടത്തിയാനിക്കൽ അജീഷ് (26), വിരിഞ്ഞ പാറ വാഴേ പറമ്പിൽ ദീപു (30), വേലിയം പാറ പനം തോട്ടത്തിൽ ബിനോയ്(40) ,വിരിഞ്ഞപാറ പടത്തിയാനിക്കൽ അജീഷ് (26), പെരുമ്പൻ കുത്ത് പുത്തൻ വീട്ടിൽ എബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 10 ന് വില്ലേജ് ഓഫിസിൽ അതിക്രമം അരങ്ങേറിയത്. മദ്യപിക്കാൻ എത്തിയ സംഘങ്ങൾ തമ്മിലുള്ള തർക്കം ആണ് ജനാല ചില്ലുകൾ തകർക്കുന്നതിൽ കലാശിച്ചത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു