കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മൂന്നാം ഉത്സവദിനമായ ഇന്നലെ നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി. എസ്.എൻ.ഡി.പി യോഗം 154ാം നമ്പർ കുമരകം തെക്ക് ശാഖാ ഗുരുദേവക്ഷേത്രാങ്കണത്തിൽ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് കൊട്ടക്കാവടി, കരകാട്ടം, ചെണ്ടമേളം, പമ്പമേളം, തെയ്യം മയിൽ ചേർത്തല ജഗന്നാഥ കലാപീഠത്തിന്റെ രാമനാട്ടം, പീലിക്കാവടി, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയും ഭഗവാന്റെ തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌ക്കാരം, മെഗാഷോ എന്നിവയും നടന്നു.
ഇന്ന് രാവിലെ 4ന് പള്ളിയുണർത്തൽ, 7ന് ഭാഗവതപാരായണം, 9 മുതൽ 10 വരെ ശ്രീബലി, 10.30ന് കളഭാഭിഷേകം, വൈകുന്നേരം പറയ്‌ക്കെഴുന്നള്ളിപ്പ്, 5 മുതൽ പള്ളിനായാട്ട് മഹോത്സവഘോഷയാത്ര, 6 മുതൽ 8 വരെ ചാക്യാർകൂത്ത്, 7.45ന് ദീപാരാധന, 8ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, 8.30ന് അത്താഴപൂജ, 11ന് പള്ളിനായാട്ട്, തിരിച്ചെഴുന്നള്ളിപ്പ്.