വൈക്കം: തെക്കേനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. ഇടമന ശ്രീരാജ് നാരായണൻ നമ്പൂതിരി, ഇണ്ടംതുരുത്തിൽ നീലകണ്ഠൻ നമ്പൂതിരി, ഇണ്ടംതുരുത്തിൽ മുരളീധരൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു. കൊടിയേറ്റിനു മുന്നോടിയായി കൊടിക്കയർ, കൊടിക്കൂറ സമർപ്പണം, കുലവാഴ പുറപ്പാട് എന്നിവ നടന്നു. 10 ന് ആറാട്ട് നടത്തും. ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 6 ന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 11 ന് ആറാട്ട് വരവ്, 1 ന് വലിയകാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും. വിവിധ ദിവസങ്ങളിൽ താലപ്പൊലി, കലാപരിപാടികൾ, ആയില്യം പൂജ, കുംഭകുടം വരവ്, ഉത്സവബലി ദർശനം എന്നിവ നടക്കും.