കോട്ടയം: പാലാ - തൊടുപുഴ റോഡിൽ കാർമ്മൽ ജംഗ്ഷനു സമീപം കലിങ്കിനോട് ചേർന്നുള്ള കാനയിൽ വയോധികയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിൽ മുറിവുകളില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. 75 വയസ് തോന്നിക്കുന്ന വയോധിക നൈറ്റിയാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ജീർണ്ണിച്ചിട്ടില്ല. പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാലാ സി.ഐ ഇൻക്വസ്റ്റ് തയാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡ‌ിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.