കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിനു സമീപം നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്‌ക്കു പോകുകയായിരുന്ന ഒമ്‌നി വാൻ ബ്രേക്ക് ചെയ്‌തപ്പോൾ പിന്നിലുണ്ടായിരുന്ന മൂന്ന് കാറുകൾ ഒന്നിനു പിന്നാലെ ഒന്നായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.