വൈക്കം : എസ്. എൻ. ഡി. പി. യോഗം 648-ാം നമ്പർ മറവൻതുരുത്ത് ശാഖയിലെ ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ അദ്ധ്യക്ഷത വഹിച്ചു. രമണൻ ഏനാദി മുഖ്യപ്രഭാഷണം നടത്തി. സുഗുണൻ മാസ്റ്റർ, പി.ആർ.ഭദ്രൻ ഇടവട്ടം, അശോകൻ, പ്രഭാകരൻ, ഷൈനകുമാരി, അനിൽകുമാർ, രമ്യാ ഷിബു, ബിനിത മനോജ്, ഗീതാ മുരളി, ജയ ദിലീപ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണ ഭാരവാഹികളായി എം.കെ.സോമൻ കാട്ടിത്തറ (ചെയർമാൻ), ജലജ മുരളി, ലീനാ ബാബു (കൺവീനർ), അനിൽകുമാർ, രമ്യാ ഷിബു, ശശിധരൻ, ഉഷാ സദാനന്ദൻ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.