കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കും. നാളെ രാവിലെ 11 ന് കാരിത്താസ് ജംഗ്ഷനിൽ നിന്ന് ചൈതന്യയിലേയ്ക്ക് നടത്തുന്ന വനിതാ ശാക്തീകരണ കൂട്ടയോട്ടത്തോടെ ആഘോഷം ആരംഭിക്കും. കോട്ടയം ആർ.ടി.ഒ വി.എം ചാക്കോ കൂട്ടയോട്ടം ഫ്ലാഗ് ഒഫ് ചെയ്യും. കൂട്ടയോട്ടത്തിന് മുന്നോടിയായി വനിതകളുടെ ഫ്ലാഷ് മോബ് ഉണ്ടായിരിക്കും. 1ന് വിവിധ മത്സരങ്ങളും, 1.30 ന് സ്ത്രീ ശാക്തീകരണ സന്ദേശവുമായി പ്രശ്ചന്നവേഷ മത്സരവും തുടർന്ന് ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായുള്ള ഹെയർ ഡൊണേഷൻ കാമ്പയിനും നടത്തും. 2ന് നടക്കുന്ന പൊതുസമ്മേളനം തോമസ് ചാഴികാടൻ എം.പിയും പത്മശ്രീ പുരസ്‌ക്കാരം നേടിയ മൂഴിക്കൽ പങ്കജാക്ഷിയമ്മയും സംയുക്തമായി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം അതിരൂപത വികാരി ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോനാ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജെസ്സിമോൾ മനോജ്, മേരി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ ബിനു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ എന്നിവർ പങ്കെടുക്കും. 3ന് കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘാംഗങ്ങളുടെ വനിതാ വടം വലിമത്സരവും നടത്തും.