വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി വല്ലകം സെന്റ്മേരീസ് പാരീഷ് ഹാളിൽ സ്നേഹസംഗമം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ഡി.എം.ഒ. ഡോ.രജൻ മുഖ്യ പ്രഭാഷണം നടത്തി.