തലയോലപ്പറമ്പ് : അന്താരാഷ്ട്ര വനിതാദിനം മുദ്ര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മുദ്ര കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റി, മുദ്ര പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിൽ ആചരിക്കും. 8ന് വൈകിട്ട് 3ന് വനിതാദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ ആതുരസേവന മേഖലയിൽ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ മികച്ച സേവനം നടത്തുന്ന അ‌ഞ്ചു വനിതകളെ ആദരിക്കും. സ്ത്രീ ശാക്തീകരണവും ആധുനിക സമൂഹവും എന്ന വിഷയത്തിൽ പ്രൊഫ.ഫിൻസി സൈമൺ പ്രഭാഷണം നടത്തും. കേരളാ സർക്കാർ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിനായുള്ള പ്രചരണ പരിപാടിക്ക് മുദ്ര വനിതാ വേദി തുടക്കം കുറിക്കും. പ്ലാസ്റ്റിക് ഒഴിവാക്കി ഭൂമിയെ സംരക്ഷിക്കൂ എന്ന് ആലേഖനം ചെയ്തിട്ടുള്ള തുണി സഞ്ചികൾ യോഗത്തിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്, വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.ഗോപി, പ്രൊഫ.ഡോ.മേരിക്കുട്ടി തോമസ്, സെലിനാമ്മ ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.