wste-mngmnt

ചങ്ങനാശേരി: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് പ്ലാസ്റ്റിക് നിരോധനവും ബധൽ സംവിധാനങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അനിൽകുമാർ, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അഡ്വ. പി.എ. നിസ്സാർ, കൗൺസിലർ എം.പി. കൃഷ്ണകുമാർ, പ്രൊ. റ്റി.ജെ മത്തായി എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി തോമസ് സ്വാഗതവും ഹെൽത്ത് ഓഫീസർ ഡോ. വിശാഖ് നന്ദിയും പറഞ്ഞു.