sd

തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി .യോഗം 1798-ാം നമ്പർ കെ ആർ യൂണിയനിലെ കാഞ്ഞിരമ​റ്റം ആമ്പല്ലൂർ ശാഖയിലെ ശ്രീനാരായണ ധർമ്മ പ്രകാശിനി സഭ വക ശ്രീസുബ്രമണ്യ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി എസ്. എൻ. ഡി .പി. യോഗം ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കലാകാരികൾക്ക് നൽകിയ സ്വീകരണസമ്മേളനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് ടി. കെ. വിജയൻ, സെക്രട്ടറി പി. കെ. സുരേന്ദ്രൻ സഭാ പ്രസിഡന്റ് ദിവാകരൻ, സെക്രട്ടറി രാജേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് സുബോധിനി, സെക്രട്ടറി വിജയമ്മ ഗോപി തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.