കാണക്കാരി: ഗ്രാമപഞ്ചായത്തിലെ ദുരന്ത നിവാരണ പദ്ധതി വികസന സെമിനാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അനെർട്ട് ഐഇസി വിദഗ്ധൻ എം.എസ്. അമിത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ജിനി ജോജി, മിനിമോൾ സതീശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, അങ്കണവാടി ആശാ വർക്കർമാർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ എന്നിവർ പങ്കെടുത്തു.