പൂഞ്ഞാർ: മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര ഇന്ന് നടക്കും.
രാവിലെ ശാഖയിലെ എല്ലാ കരകളിൽ നിന്നുമുള്ള ഘോഷയാത്രകൾ രാവിലെ 10ന് പൂഞ്ഞാർ ടൗണിൽ കേന്ദ്രീകരിച്ച് അവിടെ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും.
തുടർന്ന് കാവടി അഭിഷേകം. വൈകിട്ട് 5.30ന് പറയ്‌ക്കെഴുന്നള്ളത്ത്. പൂഞ്ഞാർ പാലം ജംഗ്ഷനിൽ നിന്ന് പറയെടുത്ത് ടൗണിലേക്ക് പുറപ്പെടും.
7ന് പൂഞ്ഞാർ ടൗണിൽ വരവേല്പ്. തുടർന്ന് താലപ്പൊലി ഘോഷയാത്ര.