കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് ബാധയ്‌ക്കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി 17 പേർക്കുകൂടി ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിൻ നിർദേശിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ഇറ്റലി, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽനിന്നെത്തിയവരാണ് ഇവർ. ഇപ്പോൾ ജില്ലയിൽ ആകെ 63 പേർ പൊതു സമ്പർക്കമില്ലാതെ വീടുകളിൽ കഴിയുന്നുണ്ട്.