പാലാ: രാമപുരവും കൊണ്ടാടും ഇന്ന് പൂര നഗരിയാവും. കാവടിയാടുന്ന പകൽപ്പൂരം കഴിയുമ്പോൾ കൊണ്ടാട് വാഴുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി ആറാട്ടിന്നിറങ്ങും. ഭക്തവഴികൾ ഇന്ന് രാമപുരത്തേയ്ക്കും, കൊണ്ടാട്ടിലേക്കുമാണ്. കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവ ഭാഗമായുള്ള പ്രസിദ്ധമായ കാവടി ഘോഷയാത്രയും ആറാട്ടും ഇന്ന് നടക്കും. രാമപുരം ഗുരുമന്ദിരത്തിൽ നിന്ന് കൊണ്ടാട് ക്ഷേത്രത്തിലേക്ക് രാവിലെ 8.30 ന് കാവടി ഘോഷയാത്ര ആരംഭിക്കും.
ക്ഷേത്രത്തിൽ രാവിലെ 6ന് കണി കാണിക്കൽ, 9ന് കാവടി പൂജ, കാവടി ഘോഷയാത്രയിൽ കൊട്ടക്കാവടി, പൂക്കാവടി, കരകാട്ടം, മയിലാട്ടം, ഗരുഡൻ പറവ, പമ്പ മേളം, ദേവീദേവ വേഷങ്ങൾ എന്നിവ അണി ചേരും. കാവടി അഭഷേകത്തിനു ശേഷം 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറാട്ട്, രാത്രി 7 ന് ആറാട്ടെതിരേൽപ്പ്, സമൂഹപ്പറ, വലിയ കാണിക്ക .തുടർന്ന് കൊടിയിറക്ക്, 25 കലശാഭഷേകം, മംഗള പൂജ, എന്നിവയാണു പ്രധാന പരിപാടികൾ