ഇളമ്പള്ളി: ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഭദ്രകാളി മറ്റപ്പള്ളിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി മണക്കാട്ടില്ലത്ത് മനോജ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.തിരുവരങ്ങ് ഉദ്ഘാടനം ബാലനടൻ അച്യുതൻ നിർവഹിച്ചു. ദിവസവും രാവിലെ 7ന് അഷ്ടാഭിഷേകം, രാത്രി 7.30ന് പുഷ്പാഭിഷേകം, വിളക്കിനെഴുന്നള്ളിപ്പ്, കളംപാട്ട്. 10ന് പള്ളിവേട്ട ഉത്സവനാളിൽ രാവിലെ 10ന് കാവടി ഘോഷയാത്ര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, പകൽപ്പൂരം, 6.30ന് പഞ്ചവാദ്യം, 10ന് ഗാനമേള, 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 2.30ന് ആകാശവിസ്മയം. 11ന് ആറാട്ട്, രാവിലെ 7.30ന് ആറാട്ടുബലി, 9.30ന് ആറാട്ട്, 12.30ന് കൊടിയിറക്ക്, ശ്രീഭൂതബലി, ആറാട്ട് സദ്യ.