ചെറുവള്ളി: പേച്ചിയമ്മൻ കോവിലിൽ അമ്മൻകുടം ഉത്സവം 7മുതൽ 9വരെ നടക്കും. 7ന് മഹാഗണപതി പ്രതിഷ്ഠാദിനം. രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം, കലശാഭിഷേകം എന്നിവ നടത്തും. തന്ത്രി പുലിയന്നൂർ മുണ്ടക്കൊടി ഇല്ലം ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 8ന് രാവിലെ 9ന് ആയില്യംപൂജ, 10ന് പൊങ്കാല, 12ന് മഹാപ്രസാദമൂട്ട്, 7ന് കാപ്പുകെട്ട്, വിൽപ്പാട്ട്. 9ന് രാവിലെ 8ന് ദേവിഭാഗവത പാരായണം, രാത്രി 8.30ന് തെക്കേത്തുകവല താന്നുവേലിൽ ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് കരകം എഴുന്നള്ളത്ത് പുറപ്പെടും. 9ന് ഡാൻസ്, 10.30ന് നാടകം, 12.30ന് ഊർക്കരകം വരവ്, പുലർച്ചെ 3ന് ആഴിപൂജ, മഞ്ഞൾനീരാട്ട്.