ചേനപ്പാടി: ധർമ്മശാസ്താക്ഷേത്രത്തിൽ അയ്യപ്പസത്രത്തിൽ ഭക്തജനത്തിരക്കേറി. ഇന്നലെ മഹാമൃത്യുഞ്ജയ ഹോമം, മണികണ്ഠ മംഗളാർച്ചന, ഗണപതിപ്രാതൽ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ആചാര്യൻ തമ്പലക്കാട് ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഗണപതി പ്രാതൽ ചടങ്ങിൽ പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മധുരപലഹാരം നൽകി പൂജിച്ചു. സ്വഭാവശുദ്ധിയും ഉന്നതിയും നേടുന്നതിനുള്ള ചടങ്ങിൽ നിരവധി കുട്ടികൾ പങ്കെടുത്തു.