അടിമാലി: അടിമാലി എസ്.എൻ.ഡി.പി.യൂണിയന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. യൂണിയൻ പ്രസിഡന്റായി അഡ്വ.പ്രതീഷ് പ്രഭ, വൈസ് പ്രസിഡന്റായി സുനു രാമകൃഷ്ണൻ, സെക്രട്ടറിയായി കെ.കെ.ജയൻ, ബോർഡ് അംഗമായി അഡ്വ. നൈജു രവീന്ദ്രനാഥ് യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി സന്തോഷ് മാധവൻ, ഇ.കെ.മോഹനനൻ ,പി.യു.ശശി
എന്നിവരെ സ്ഥാനം ഒഴിയുന്ന യൂണിയൻ പ്രസിഡന്റ് അനിൽ തറനിലത്തിന്റെ നേതൃത്വത്തിൽ ചുമതലകൾ കൈമാറി.യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖാ യോഗം സെക്രട്ടറിമാർ ,പ്രസിഡന്റുമാർ അടിമാലി ശാന്തഗിരി ക്ഷേത്രം മേൽശാന്തി അജിത് മഠത്തുമുറി എന്നിവർ പങ്കെടുത്തു.