അടിമാലി:മതഗ്രന്ഥങ്ങൾ പകർത്തി എഴുതി വേറിട്ട വഴികളിലൂടെ ദൈവിക പൊരുൾ തേടി ശ്രദ്ധേയയാവുകയാണ് അമ്പഴച്ചാൽ കണിയോടിക്കൽ ഷാന്ദു ബോബി.നാലു ഭാഷകൾ വശമുള്ള ഷാന്ദു ഇരുപതു ഭാഷകളിൽ ബൈബിൾ നോക്കി എഴുതിയിട്ടുണ്ട് .ബൈബിൾ പഴയനിയമവും പുതിയ നിയമവും മുഴുവനായി നിരവധി കോപ്പികൾ മലയാളത്തിൽ എഴുതിക്കഴിഞ്ഞു.ഖുറാനും രാമായണവും എഴുതിത്തീരുമ്പോൾ മതങ്ങൾ തമ്മിൽ നിരവധി കാര്യങ്ങളിലും പൊരുളുകളിലും സാമ്യം കാണാൻ കഴിഞ്ഞതും മതങ്ങ ൾ തമ്മിൽ പരസ്പരം ബഹുമാന്യ വില യിരുത്തലുകളും കണ്ടെത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഷാന്ദു പറയുന്നു.
ഖുറാനിൽ യേശുവിനെപ്പറ്റി ഈസാ എന്ന് 33 പ്രാവശ്യവും മസിഹ എന്ന് ഏഴുപ്രാവശ്യവും പ്രതിപാദിക്കുന്നു.ബൈബിൾ ഖുറാൻ രാമായണം എന്നിവ യുംതമ്മിൽ നിരവധി കാര്യങ്ങളിൽ ഉള്ള ബന്ധമുണ്ടെന്ന് അടിവരയിട്ട് ഷാന്ദു പറയുന്നു.മതഗ്രന്ധങ്ങളിൽ പകർത്തി എഴുതുന്നതിലൂടെ മനസ്സിലേക്ക് വെളിച്ചം പകർന്നു കിട്ടിയ അനുഭവമാണെന്നും എല്ലാ മതങ്ങളുടേയും പൊരുൾ ഒന്നാണെന്നും സഹനപാതയിൽ നന്മയിലുടെ സഞ്ചരിക്കാൻ എല്ലാ മതങ്ങളും ആഹ്വാനം ചെയ്യുന്നു ഷാന്ദു കൂട്ടിച്ചേർക്കുന്നു. അമ്പഴച്ചാലിൽ വാടകക്കുതാമസിക്കുന്ന നാലു കുട്ടികളുടെ അമ്മയായ ഷാന്ദു വട്ടവടയിൽ ഫാർമസിസ്റ്റായി ജോലിചെയ്യുകയാണ്.ഭർത്താവ് ബോബി ലോറി ഡ്രൈവറാണ്. കുറഞ്ഞസമയം കൊണ്ട് ബൈബിൾ പകർത്തി എഴുതി ഗിന്നസ് ബുക്ക് റെക്കോർഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് നാൽപ്പത് കാരിയായ ഷാന്ദു. മുപ്പത് കിലോയിലധികം തൂക്കമുണ്ട് പകർത്തിയെഴുതിയ പേപ്പറുകൾ.നാനുറു ദിവസങ്ങൾ ചിലഴിച്ചാണ് എല്ലാ ഗ്രന്ധങ്ങളും എഴുതിത്തീർത്തത്.ബൈബിളിലെ പഴയനിയമവും പുതിയനിയമവും മുഴുവനായും നൂറ്റി അറുപത്തി നാലു ദിവസം ചിലവഴിച്ചാണ് കയ്യെഴുത്ത് പ്രതികൾ തീർത്തത്. ഇവയെല്ലാം ഭംഗിയായി ബൈന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
സാധാരണയിൽ അധികം ഓർമ്മ ശക്തിയുള്ള ഷാന്ദു യേശുവിന്റെ വംശാവലിയിലെ പേരുകൾ മുഴുവൻ നിർത്താതെ ഒറ്റ ശ്വാസത്തിൽ വിവരിക്കും.ബൈബിളുകളിലെ കഥാപാത്രങ്ങൾ സംഭവങ്ങൾ വാക്യങ്ങൾ വചനങ്ങൾ എല്ലാം ഹൃദിസ്ഥമാണ് .