കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ ഇന്ന് സമാപിക്കും. രാവിലെ 5.30 ന് നടതുറക്കൽ. തുടർന്നു ഗണപതിഹോമം. ആറിന് ഗുരുപൂജ, ഉഷപൂജ. 7.30 ന് എതിർത്തപൂജ. ഒൻപതിന് ശ്രീബലി. 10.30ന് പൂയാഭിഷേകം. 11ന് മദ്ധ്യാനപൂജ, തുടർന്ന് ആറാട്ട്. 3.30നും 4.10നുമുള്ളിൽ ആറാട്ടുബലി, ആറാട്ട്പുറപ്പാട്. വൈകിട്ട് നാലിന് എസ്.എൻ.ഡി.പി യോഗം 155-ാം നമ്പർ കുമരകം പടിഞ്ഞാറ് ശാഖാ ഗുരുദേവക്ഷേത്രാങ്കണത്തിൽ നിന്നും ആറാട്ടുകടവിലേയ്‌ക്കു ഘോഷയാത്ര. വൈകിട്ട് നാലിന് കലാമണ്ഡപത്തിൽ കോട്ടയം ശ്രീരഞ്ജിനി ഓർക്കസ്‌ട്രയുടെ ഭക്‌തിഗാനമേള. വൈകിട്ട് 5.10 നും ആറിനും മദ്ധ്യേ തിരു ആറാട്ട്. തുടർന്ന് ആറാട്ടുകടവിൽ തിരിച്ചെഴുന്നെള്ളത്ത്. തുടർന്നു തങ്കരഥത്തിൽ എഴുന്നെള്ളത്ത്. മഹാകാണിക്ക. കൊടിയിറക്ക്. തിരുവരങ്ങിൽ 6.30ന് തിരുവരങ്ങിൽ ഗുരുദേവകൃതികളുടെ പാരായണം. വൈകിട്ട് ഏഴു മുതൽ അ‌ഞ്ജലി അനിരുദ്ധന്റെ പ്രഭാഷണം എന്നിവ നടക്കും. വൈകിട്ട് 7.30 മുതൽ ഗുരുദേവ ദർശന പഠനകേന്ദ്രം കുമരകത്തിന്റെ നേതൃത്വത്തിൽ ആദിപരം ദൈവം എന്ന കൃതിയെ ആസ്‌പദമാക്കിയുള്ള പരിപാടി അരങ്ങേറും. വൈകിട്ട് 8.30 മുതൽ തിരുവാതിര. രാത്രി 9.30 മുതൽ കോമഡി മഹോത്സവം.