വൈക്കം: സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എൽ. പി. സ്‌കൂൾ ആശ്രമം ഫെസ്റ്റ് തരംഗ് 2020 തുടങ്ങി. നഗരസഭയിലെ 15 അംഗനവാടികളിലെ കുട്ടികളെയും ഫെസ്റ്റിൽ പങ്കെടുപ്പിക്കുന്നുണ്ട്. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് സ്റ്റാലിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രോഹിണിക്കുട്ടി അയ്യപ്പൻ അംഗനവാടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എ. ഇ. ഒ. പ്രീത രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി. ടി. ജിനീഷ്, കെ. ആർ. സംഗീത, മഞ്ജു ബാബു, ടി. പി. അഭിനന്ദ്, അനീഷ് പി. കുമാർ, രമ സജീവൻ, മായ അജികുമാർ, പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 6 ന് ഉച്ചയ്ക്ക് 1.30 ന് സമാപന സമ്മേളനവും സമ്മാന വിതരണവും നടക്കും.