kodiyeri-jpg

വൈക്കം: ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഇ. കെ. ലാലൻ കൊടിയേറ്റി. മേൽശാന്തി പി. വി. സോമൻ, പി. വി. അശോകൻ ശാന്തി എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റാനുള്ള കൊടിക്കയർ, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിന്റെ മുന്നോടിയായി പ്രസാദഊട്ട് നടത്തി. കൊടിയേറ്റിനു ശേഷം ചെമ്മനാകരി ശ്രീദേവിവിലാസം താലപ്പൊലി സമാജത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി നടത്തി. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കെ. കൊല്ലംതറ, വൈസ് പ്രസിഡന്റ് എം. എൻ. സുധാകരൻ, സെക്രട്ടറി ഷിബു പടിക്കൽ, ജോയിന്റ് സെക്രട്ടറി ഐഷ തുരുത്തേൽ, വനിതാ സമാജം പ്രസിഡന്റ് ഓമന പടിക്കൽ, സെക്രട്ടറി പ്രസന്ന എന്നിവർ നേതൃത്വം നൽകി. 10 ന് പള്ളിവേട്ട മഹോത്സവവും, 11 ന് ആറാട്ട് മഹോത്സവവും നടക്കും. 11 ന് രാവിലെ 8 ന് സർപ്പംപാട്ട്, തളിച്ചുകൊട, കുംഭകുടം അഭിഷേകം, പ്രസാദഊട്ട്, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, രാത്രി 10 ന് ആറാട്ടെതിരേൽപ്പ്, 12 ന് വലിയകാണിക്ക എന്നിവ നടക്കും.