അയ്‌മനം: സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്ന് നടക്കും. രാവിലെ ആറിന് പള്ളിക്കുറുപ്പ് ഉണർത്തൽ. മഹാഗണപതിഹോമം. ഏഴിന് വിശേഷാൽ ഗുരുപൂജ. എട്ടിന് പന്തീരടിപൂജ, ഉദയാസ്‌തമനപൂജ. തുടർന്ന് നവകലശം. രാവിലെ പത്തിന് കാവടിഘോഷയാത്ര കുമ്മനം 1180 എസ്.എൻ.ഡി.പി ശാഖയിൽ നിന്നും നടക്കും. ഗുരുദേവകൃതികളുടെ ചരിത്രങ്ങൾ ഉൾപ്പെടുത്തിയ സംഗീതാവിഷ്‌കാരം ഗുരുമൊഴി രാവിലെ 11 ന് നടക്കും. ഉച്ചയ്‌ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് സോപാനസംഗീതം. തുടർന്നു പുഷ്പാഭിഷേകം. രാത്രി എട്ടിന് ആറാട്ട് എഴുന്നെള്ളിപ്പ്. ഒൻപതിന് ആറാട്ടുകടവിൽ ആറാട്ടുസദ്യ. 11 നും പന്ത്രണ്ടിനും മദ്ധ്യേ ആറാട്ട്. രാത്രി ഒന്നിന് ആറാട്ട് എതിരേൽ്പ്. വലിയ കാണിക്ക. വെടിക്കെട്ട്. കൊടിയിറക്ക്.