
തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി.യോഗം കെ. ആർ. എൻ. എസ്. യൂണിയനിലെ അടിയം 221ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 48ാമത് കെ. ആർ. നാരായണൻ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും ടി കെ മാധവന്റെ സമർഥമായ ശിക്ഷണവും ലഭിച്ച കെ ആർ നാരായണൻ അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് എസ്. ഡി. സുരേഷ് ബാബു പറഞ്ഞു . ശാഖപ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ. ഡി. പ്രകാശൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ശിവഗിരി മഠം എ. വി. അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി വിജയൻ പാറയിൽ സ്വാഗതം പറഞ്ഞു. രഘുവരൻ വഞ്ചിപ്പുരക്കൽ, സാലിജ ജയൻ, മഞ്ജു സജി, വിഷ്ണു, സുമചന്ദ്രൻ, പ്രമീളാപ്രസാദ് കുഞ്ഞുമോൻ കൊച്ചുപുരയ്ക്കൽ, ഉഷാ തങ്കൻ, പൊന്നമ്മ രവീന്ദ്രൻ, തുടങ്ങിവർ സംസാരിച്ചു.