പാലാ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വിഷനാശന ഔഷധങ്ങൾ ഉൾക്കൊള്ളുന്ന 'അപരാജിത ധൂമം' പുകയ്ക്കുന്നതും ഗണപതിഹോമവും മൃത്യുഞ്ജയഹോമവും നടത്തുന്നതും ഫലപ്രദമാണെന്ന് വാഗ്ഭടസരണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല ആയൂർവേദ വൈദ്യസംഗമം അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് 30 ഡിഗ്രി സെന്റീ ഗ്രേഡിനു മുകളിൽ നിലനിൽക്കില്ല. ചരകസംഹിതയിൽ പ്രതിപാദിക്കപ്പെട്ട അപരാജിത ധൂമം ചിക്കൻ ഗുനിയാ പടർന്നപ്പോൾ ഗുണം തെളിയിക്കപ്പെട്ടതാണ്. രോഗ പ്രതിരോധത്തിനായി ഇന്ദുകാന്തം കഷായം സേവിക്കുന്നതും നല്ലതാണ്.

ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടന്ന വൈദ്യ സംഗമം വാഗ്ഭട സരണി പ്രസിഡന്റ് ഡോ. വി. എ. പ്രഭാകരൻ ചെറുതുരുത്തി ഉദ്ഘാടനം ചെയ്തു. ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതോളം വൈദ്യ പ്രമുഖർ പങ്കെടുത്തു.