വലവൂർ: നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് സഖറിയാസ് വലവൂർ , ആർ. കെ. വള്ളിച്ചിറ (രാമൻകുട്ടി) എന്നിവരെ ആദരിക്കും. ലൈബ്രറി പ്രസിഡന്റ് ജോർജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജോസ്. കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.ജെ. ഫിലിപ്പ് കുഴികുളം മുഖ്യ പ്രഭാഷണം നടത്തും. സിബി അഗസ്റ്റ്യൻ കട്ടകത്ത്, ഡോ. സിന്ധു മോൾ ജേക്കബ്ബ്, അഡ്വ. ജോസ് ടോം, പി. ആർ. സുകുമാരൻ പെരുമ്പ്രായിൽ, രാമചന്ദ്രൻ അള്ളുംപുറം തുടങ്ങിയവർ പ്രസംഗിക്കും.സഖറിയാസ് വലവൂരും ആർ.കെ. വള്ളീച്ചിറയും മറുപടി പ്രസംഗം നടത്തും.