പാലാ: കേരള കത്തോലിക്കാ സഭ നാളെ മദ്യവിരുദ്ധ ഞായറായി ആചരിക്കും. പാലായിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ ദേവാലയത്തിൽ രാവിലെ 7 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. ഫാ. സെബാസ്റ്റ്യൻ പടിയ്ക്കക്കൊഴുപ്പിൽ, ഫാ. മാത്യു പുതിയിടത്ത്, ഫാ. മാത്യു കാടൻകാവിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും. ഇടവകകളിലും വിപുലമായ പരിപാടികൾ നടക്കും. പരിപാടികൾക്ക് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ബെന്നി കൊള്ളിമാക്കിയിൽ, ജോസ് കവിയിൽ, ജോസ് ഫ്രാൻസിസ്, ആകാശ് ആന്റണി, സാബു എബ്രാഹം, അലക്‌സ് കെ. ഇമ്മാനുവൽ, മറിയമ്മ ലൂക്കോസ്, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേൽ, സിബി പാറൻകുളങ്ങര, ജെസി ജോസ് എന്നിവർ നേതൃത്വം നൽകും.